കൊറോണ വൈറസിനെ അകറ്റാന്‍ മഞ്ഞളും ആര്യവേപ്പിലയും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിച്ച് ഗ്രാമീണര്‍

  • Post category:news
  • Reading time:1 min read
You are currently viewing കൊറോണ വൈറസിനെ അകറ്റാന്‍ മഞ്ഞളും ആര്യവേപ്പിലയും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിച്ച് ഗ്രാമീണര്‍

കൊറോണയെ അകറ്റാന്‍ ജനങ്ങള്‍ പല കര്‍മങ്ങളും പൂജകളും ചെയ്യുന്നുണ്ട്. ചിലര്‍ അന്ധവിശ്വാസത്തിന്‍റെ പടുകുഴിയിലുമാണ്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിക്കുകയാണ് ചെയ്തത്. മുതുക്കുളത്തൂര്‍ ജില്ലയിലെ പേരയ്യൂര്‍ ഗ്രാമത്തിലെ തെരുവുകളിലാണ് വീപ്പകളില്‍ നിറച്ച് മഞ്ഞള്‍-ആര്യവേപ്പില വെള്ളം തളിച്ചത്.

മഞ്ഞള്‍ പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ കൊറോണയെ കൊല്ലാമെന്നും മഞ്ഞളും ചെറുനാരങ്ങയും ഉപയോഗിച്ചാല്‍ കോവിഡ് ബാധ ഭേദമാകുമെന്ന അവകാശവാദമുന്നയിച്ചും നിരവധി പേര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മുന്‍പ്കൊറോണ വൈറസിനെ കൊല്ലാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമഹാസഭയും രംഗത്തെത്തിയിരുന്നു.

മഞ്ഞള്‍ ആര്യവേപ്പ് വെള്ളം തളിച്ചതിന് ശേഷം പ്രദേശത്ത് ബ്ലീച്ചിങ് പൗഡര്‍ വിതറുകയും ചെയ്തു. മഞ്ഞളും ആര്യവേപ്പും അണുനാശിനിയായാണ് ഉപയോഗിക്കുന്നതെന്ന് ഗ്രാമവാസികളില്‍ ഒരാള്‍ പറഞ്ഞു.

0Shares