
എൽ.ടി.ടി.ഇ ഇന്ത്യയിലേക്ക് മടങ്ങാൻ വരാൻ ഒരുങ്ങുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അറിയിച്ചു.പേരറിവാളൻ്റെ മോചനത്തിന് ശേഷം ഉറങ്ങിപ്പോയ എൽ.ടി.ടി.ഇ അനുഭാവികൾ ആവേശത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലുള്ള ശ്രീലങ്കക്കാർ നടത്തിയ ഫോൺകോളുകളുടെയും സോഷ്യൽ മീഡിയയിലെ പ്രസംഗങ്ങളുടെയും അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം ഈ നിഗമനത്തിലെത്തിയത്.

ഇന്ത്യന്‍ തീരത്ത് മയക്കുമരുന്നുമായി പിടിയിലായവരെക്കുറിച്ചുള്ള അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തതോടെ എല്‍.ടി.ടി.ഇ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചില സന്നദ്ധ സംഘടനകളുടെ മറവിലാണ് എല്‍.ടി.ടി.ഇ അനുഭാവികള്‍ ഒരു തിരിച്ചുവരവിന് പാതയൊരുക്കുന്നത്.
മയക്കുമരുന്ന്, സ്വര്‍ണം മുതലായവയുടെ കള്ളക്കടത്ത് വഴി ഇവര്‍ വന്‍തോതില്‍ ധനശേഖരണം നടത്തുന്നുണ്ട്.
ഇവര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഭൂമിക്കടിയിലെ രഹസ്യ അറകളില്‍ സൂക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നുണ്ട്. തമിഴ് പുലികള്‍ക്ക് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നും സമാഹരിച്ച കോടിക്കണക്കിന് രൂപ പല അക്കൗണ്ടുകളിലായി ഇന്ത്യയിലെ ബാങ്കുകളില്‍ ഇപ്പോഴുമുണ്ടെന്നാണ് ഐ.ബി ഉദ്യോഗസ്ഥര്‍ കരുതുന്നത്.
