ഒമിക്രോണിൻ്റെ വ്യാപനത്തിൽ ആശങ്ക; കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി കർണാടക
മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ തീരുമാനമെടുത്തത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ തീരുമാനമെടുത്തത്.
കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 72 മണിക്കൂറിനകം എടുത്ത ആര്‍.ടി.പി.സി.ആര്‍ ഫലം കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം.
കര്‍ണാടകയ്ക്ക് പുറത്തുള്ള ഏത് സ്ഥലത്തുനിന്നും നഗരത്തിലെത്തുന്ന സ്ഥിര താമസക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയമം ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിലേക്ക് പതിവായി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
സര്‍ക്കാര്‍ ലാബുകളുടെ പരിശോധനാശേഷിക്കപ്പുറം ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വന്നാല്‍ അംഗീകൃത സ്വകാര്യ ലാബുകളെ ആശ്രയിക്കാം.