അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നടൻ ജോജു; ജോജു ജോർജ്ജിനെ ഒത്തു തീർപ്പിൽ നിന്നും പിന്തിരിപ്പിച്ചത് സി.പി.എമ്മാണെന്ന് കെ. ബാബു

  • Post category:news
  • Reading time:1 min read
You are currently viewing അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നടൻ ജോജു; ജോജു ജോർജ്ജിനെ ഒത്തു തീർപ്പിൽ നിന്നും പിന്തിരിപ്പിച്ചത് സി.പി.എമ്മാണെന്ന് കെ. ബാബു

നടൻ ജോജു ജോർജ്ജുമായി ഉണ്ടായ പ്രശ്നം പരിഹരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഭാഗത്തു നിന്നും ജോജു ജോർജ്ജിൻ്റെ ഭാഗത്ത് നിന്നും ശ്രമിച്ചുവെന്നും എന്നാൽ ജോജുവിനെ ഇതിൽ നിന്നും പിന്തിരിപ്പിച്ചത് സി.പി.എം ആണെന്നാണ് തനിക്ക് മനസിലായതെന്നും കോൺഗ്രസ് നേതാവ് കെ. ബാബു എം.എൽ.എ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഒ

തീർപ്പിന് ആദ്യ ഘട്ടത്തിൽ ജോജു ജോർജ്ജ് സമ്മതിച്ചുവെങ്കിലും പിന്നീട് ചില ഇടതുപക്ഷ എം.എൽ.എമാർ അദ്ദേഹത്തെ പിന്തിരിപ്പിച്ചുവെന്നാണ് തനിക്ക് മനസിലായത്. എറണാകുളത്തെ സി.പി.എം എം.എൽ.എയുടെ മധ്യസ്ഥതയിൽ മാത്രമെ ഒത്തുതീർപ്പുണ്ടാക്കാവു എന്ന് അദ്ദേഹത്തോട് പറഞ്ഞതായിട്ടാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും കെ. ബാബു പറഞ്ഞു.പരസ്യമായി മാപ്പു പറയണമെന്നും ജോജുവിൻ്റെ കാറു റിപ്പയർ ചെയ്തു കൊടുക്കണമെന്നുമാണ് പറഞ്ഞത്.

തങ്ങൾ ജോജു ജോർജ്ജിനെ തടയാൻ വേണ്ടിയല്ല സമരം നടത്തിയത്. അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നടൻ ജോജു ജോർജ്ജാണെന്നും കെ. ബാബു പറഞ്ഞു. കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടയിൽ നടൻ ജോജു ജോർജ്ജാണ് പ്രകോപനപരമായി പെരുമാറിയതെന്നും കെ. ബാബു പറഞ്ഞു. നടുറോഡിൽ യാത്രാ തടസം ഉണ്ടാക്കി നടത്തുന്ന സമരത്തോട് സി.പി.എം ന് വിയോജിപ്പാണോയെന്നും കെ. ബാബു ചോദിച്ചു.

0Shares