സ്വപ്ന സുരേഷ് ഐ.ടി വകുപ്പില്‍ ജോലി തേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് വഴി; അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing സ്വപ്ന സുരേഷ് ഐ.ടി വകുപ്പില്‍ ജോലി തേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് വഴി; അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് വഴി ഐ.ടി വകുപ്പില്‍ ജോലിതേടിയ സംഭവം പോലീസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതു സംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. അത് അന്വേഷിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്തു കേസില്‍ നിലവില്‍ എന്‍.ഐ.എ അന്വേഷണം നടക്കുകയാണ്. ഇതില്‍ കേരളാ പോലീസല്ല മറ്റുകാര്യങ്ങള്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

0Shares