വീണ്ടും ട്വിസ്റ്റ്; ഗൂഢാലോചന നടത്തിയത് കെ.ടി ജലീൽ; ജലീലിനെതിരെ നല്‍കിയ രഹസ്യമൊഴി പുറത്തുവിടുമെന്ന വെല്ലുവിളിയുമായി സ്വപ്ന സുരേഷ്

  • Post category:news
  • Reading time:1 min read
You are currently viewing വീണ്ടും ട്വിസ്റ്റ്;  ഗൂഢാലോചന നടത്തിയത് കെ.ടി ജലീൽ; ജലീലിനെതിരെ നല്‍കിയ രഹസ്യമൊഴി പുറത്തുവിടുമെന്ന  വെല്ലുവിളിയുമായി സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ നല്‍കിയ രഹസ്യമൊഴി പുറത്തുവിടുമെന്ന് വെല്ലുവിളിച്ച് പ്രതി സ്വപ്‌ന സുരേഷ്. ഗൂഢാലോചന നടത്തിയത് താനല്ലെന്നും ഗൂഢാലോചന നടത്തിയത് കെ. ടി ജലീലാണെന്നും സ്വപ്‌ന പറഞ്ഞു.

രഹസ്യമൊഴിയില്‍ നല്‍കിയ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. മൊഴിയിലെ കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ”ഞാനൊരു ഗൂഢാലോചനയും നടത്തിയിട്ടില്ല. വസ്തുതകള്‍ മാത്രമാണ് വെളിപ്പെടുത്തിയത്. ഒത്തുതീര്‍പ്പിന് പ്രതിനിധിയെ വിട്ടിട്ട് ജലീല്‍ എനിക്കെതിരെ പരാതി നല്‍കി. ജലീലിലാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്.

ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ഉടന്‍ വെളിപ്പെടുത്തും. ജലീല്‍ എന്തൊക്കെ കുറ്റങ്ങള്‍ ചെയ്‌തെന്നും ഞാന്‍ പറയും.” തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്നും തനിക്ക് ആവശ്യമായ സുരക്ഷാ താന്‍ തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.

ജലീല്‍ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കെ.ടി ജലീല്‍ പറഞ്ഞു.

0Shares