സുസ്ഥിര വികസനം; വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾകുള്ള പരിശീലനം കദളീവനത്തിൽ നടക്കുന്നു, സെപ്തംബർ 23ന് സമാപിക്കും

You are currently viewing സുസ്ഥിര വികസനം; വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾകുള്ള പരിശീലനം കദളീവനത്തിൽ നടക്കുന്നു, സെപ്തംബർ 23ന് സമാപിക്കും

കൊടക്കാട് / കാസർകോട്: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിക വൽക്കരണത്തിന് വർക്കിങ് ഗ്രൂപ്പ് അംഗങ്ങളൾക്കുള്ള ജില്ലാതല ദ്വിദിന പരിശീലനത്തിൻ്റെ രണ്ടാം ബാച്ച്‌ പരിശീലനം കൊടക്കാട് കദളിവനത്തിൽ ആരംഭിച്ചു. 20 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്.

ഒമ്പത് വിഷയങ്ങളിലായി നൽകുന്ന പരിശീലനം സെപ്തംബർ 23 വരെ നീണ്ടുനിൽക്കും. സംസ്ഥാന പരിശീലനം ലഭിച്ച റിസോർസ് പേഴ്‌സൺമാരാണ്‌ വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾകുള്ള ക്ലാസുകൾ നൽകുന്നത്.

ജൂലൈ 29ന് വെള്ളിയാഴ്‌ച രാവിലെ നടന്ന പരിശീലന പരിപാടി കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡണ്ട് കെ.പി വത്സലൻ ഉദ്ഘാടനം ചെയ്തു. കോഴ്‌സ്‌ കോർഡിനേറ്റർ പപ്പൻ കുട്ടമ്മത്ത് അദ്ധ്യക്ഷനായി. കെ.രാജീവൻ ,എം.മാധവൻ നമ്പ്യാർ, എം.പി ശ്രീമണി, പ്രകാശൻ ചന്തേര, ശ്രീകുമാർ, ആരതി, സുമേഷ് എന്നിവർ ക്ലാസെടുത്തു. ജനകിയാസൂത്രണം ജില്ല ഫെസിലിറ്റേറ്റർ അജയൻ പനയാൽ സ്വാഗതവും സെൻ്റെർ കോർഡിനേറ്റർ എച്ച്.കൃഷ്ണ നന്ദിയും പറഞ്ഞു.

0Shares