
കാറഡുക്ക / കാസർകോട്: ‘വന രഞ്ജിയായ ഹിഡുംബിയുടെയും ഭീമൻ്റെയും പ്രണയകഥ’ അവതരിപ്പിച്ച് പിലിക്കോട് ജി.എച്ച്.എസ് സ്‌കൂളിലെ സൂര്യകിരൺ.എസ്, ഹയർ സെക്കണ്ടറി വിഭാഗം കേരള നടനത്തിൽ എ-ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
ഹിഡുംബിയെ ഭീമസേനൻ പ്രണയിക്കുകയും അതറിഞ്ഞ സഹോദരനായ ഹിഡുംബൻ ബീമനുമായി യുദ്ധം ചെയ്യുന്നു. തുടർന്ന് കൊല്ലപ്പെടുന്ന ഹിഡുംബൻ്റെ വിയോഗത്തിൽ ദുഖിതയാകുന്ന സഹോദരിയുടെ ഇതിഹാസ കഥയാണ് നൃത്തത്തിൽ അവതരിപ്പിച്ചത്.

‘കുഞ്ഞൻ നമ്പ്യാരുടെ ഗരുഡഗർവ ഭംഗം’ ഓട്ടൻതുള്ളൽ മത്സരത്തിൽ അവതരിപ്പിക്കുകയും സൂര്യകിരൺ എ- ഗ്രേഡോടെ ഒന്നാം സ്ഥാനം നേടുകയും ചെയ്‌തു. നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.
രാംദാസ് ഭാസ്‌കര, ബാബു പിലിക്കോട് എന്നിവരുടെ ശിക്ഷണത്തിലാണ് നൃത്തം പഠിക്കുന്നത്. കുട്ടമത്ത് ജനാർദ്ദനൻ മാസ്റ്റർ ആണ് ഓട്ടം തുള്ളൽ പരിശീലിപ്പിക്കുന്നത്.
അധ്യാപക ദമ്പതികളായ സുരേന്ദ്രൻ.എം- ശ്രീലജ ശ്രീധരൻ എന്നിവരുടെ മകനാണ്. നൃത്ത കലാകാരിയും ബി.ഡി.എസ് വിദ്യാർത്ഥിനിയും ആയ ആദിത്യ.എസ് സഹോദരിയാണ്.
Report: Peethambaran Kuttikol
