ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ് ട്രെയിലറിനെ പ്രശംസിച്ച് സൂര്യ

  • Post category:entertainment
  • Reading time:1 min read
You are currently viewing ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ് ട്രെയിലറിനെ പ്രശംസിച്ച് സൂര്യ

നടൻ സൂര്യ ഫഹദ് ഫാസിലിന് ആശംസകൾ നേർന്നു. ‘മലയൻകുഞ്ഞി’ന്‍റെ പുതിയ ട്രെയിലർ പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സൂര്യ ഫഹദിനെ അഭിനന്ദിച്ചത്.

ഫാസിൽ സാറിനോട് സ്നേഹവും ബഹുമാനവും. ഫഹദ്, പുതിയ കഥകൾകൊണ്ട് നിങ്ങളെന്നെ എപ്പോഴും വിസ്മയിപ്പിക്കുന്നു. ഈ വ്യത്യസ്ത ശ്രമത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞെട്ടി എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. ചിത്രത്തിന്‍റെ ആദ്യ ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

30 വർഷങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന മലയാളചലച്ചിത്രമാണ് മലയൻ കുഞ്ഞ്. വിജയ് യേശുദാസ് ആലപിച്ച് റഹ്മാൻ ഈണമിട്ട ഗാനം രണ്ട് ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. മഹേഷ് നാരായണനാണ് തിരക്കഥാകൃത്തും ഛായാഗ്രാഹകനും.

0Shares