പുറത്തുവരുന്ന വാർത്തകൾ വ്യാജം; കീർത്തിയുടെ വിവാഹമായാൽ താൻ തന്നെ എല്ലാവരെയും അറിയിക്കുമെന്ന് സുരേഷ് കുമാർ

  • Post category:entertainment
  • Reading time:1 min read
You are currently viewing പുറത്തുവരുന്ന വാർത്തകൾ വ്യാജം; കീർത്തിയുടെ വിവാഹമായാൽ താൻ തന്നെ എല്ലാവരെയും അറിയിക്കുമെന്ന് സുരേഷ് കുമാർ

നടി കീർത്തി സുരേഷിൻ്റെ വിവാഹം സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ വ്യാജമാണെന്ന് പിതാവും നിർമാതാവുമായ ജി. സുരേഷ് കുമാർ. കീർത്തിയുടെ വിവാഹമായാൽ താൻ തന്നെ എല്ലാവരെയും അറിയിക്കുമെന്നും സുരേഷ് കുമാർ പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

സുഹൃത്ത് ഫര്‍ഹാന്‍ ബിന്‍ ലിഖായത്തുമൊത്തുള്ള ചിത്രങ്ങൾ കീർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് വ്യാജവാർത്തകൾ പ്രചരിച്ചത്. ഫർഹാൻ കീർത്തിയുടെ സുഹൃത്ത് മാത്രമാണെന്ന് സുരേഷ് കുമാർ പറഞ്ഞു.അയാളുടെ ജന്മദിനത്തിൽ ആശംസയറിയിച്ച് ഇട്ട ഫോട്ടോയാണത്. എന്നാൽ ഒരു തമിഴ് ഓൺലൈൻ മാധ്യമം കീർത്തിയുടെ വിവാഹമായി എന്ന തരത്തിൽ അത് വാർത്തയാക്കി. ഇതിന് പിന്നാലെയാണ് കീർത്തിയുടെ പോസ്റ്റ് ചർച്ചയായത്.

തുടർന്ന് പലരും വിളിച്ച് വാർത്തയെക്കുറിച്ച് തന്നോട് തിരക്കിയെന്നും തികച്ചും അടിസ്ഥാനരഹിതമായ വാർത്തയാണിതെന്നും സുരേഷ് കുമാർ വ്യക്തമാക്കുന്നു.മനസമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയോടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി സുരേഷ് കുമാർ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചത്. ഫർഹാനെ വളരെ അടുത്തറിയാമെന്നും അയാളുടെ കുടുംബത്തിന് ഒരു ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അദ്ദേഹം വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.

0Shares