
കൊച്ചി കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ച് എല്‍.ഡി.എഫ്. ഒരു യു.ഡി.എഫ് വിമതന്‍ കൂടി എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. ഉപാധികളില്ലാതെയാണ് പിന്തുണ പ്രഖ്യാപിച്ചത്. ലീഗ് വിമതനായ ടി.കെ അഷ്‌റഫ് കഴിഞ്ഞ ദിവസം എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സുസ്ഥിര ഭരണത്തിനാണ് എല്‍.ഡി.എഫിന് പിന്തുണ നല്‍കുന്നതെന്ന് യു.ഡി.എഫ് വിമതന്‍ സനില്‍ മോന്‍ പ്രതികരിച്ചു. പശ്ചിമ കൊച്ചിയിലെ പനയപ്പിള്ളി എട്ടാം വാര്‍ഡില്‍ നിന്നാണ് സനില്‍ മോന്‍ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചത്. കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിഎ.എസ്. യേശുദാസിനെയാണ് പരാജയപ്പെടുത്തിയത്.
