
കാസർകോട്: സാമൂഹിക ജീവിതക്രമത്തെ താളംതെറ്റിച്ച കോവിഡ് കാലത്ത് വിരുന്നെത്തിയ ആഘോഷവേളയില്‍ ജനങ്ങളെ ഓണമൂട്ടാന്‍ സപ്ലൈകോയും രംഗത്ത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ആരംഭിച്ച ജില്ലാതല ഓണം ഫെയര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
പതിനാല് ജില്ലകളിലും സംഘടിപ്പിക്കുന്ന സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി .തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. കെ.പി.ആര്‍റാവു റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എതിര്‍വശത്താണ് ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്.

ഓണം ഫെയറിന്‍റെ ജില്ലാതല പ്രവര്‍ത്തനാരംഭം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. എന്‍ .എ നെല്ലിക്കുന്ന് എം.എല്‍.എ ആദ്യവില്‍പന നടത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ ലളിതമായ ചടങ്ങില്‍ കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹീം മുഖ്യാതിഥിയായി.
