അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിർക്കപ്പെടേണ്ടതാണ്; ഉടൻ നിയമം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിർക്കപ്പെടേണ്ടതാണ്;  ഉടൻ നിയമം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഉടൻ നിയമം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ മാത്രം പോരാ. ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിർക്കപ്പെടേണ്ടതാണ്. മത വിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അതിൻ്റെ ഭാഗമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിർക്കുന്നത്.

അനാചാരങ്ങളെ എതിർക്കുമ്പോൾ അത് മതവിശ്വാസത്തിനെതിരാകുമോ എന്ന് ചിലർ ചിന്തിക്കുന്നെന്നും അനാചാരങ്ങളെ എതിർത്താൽ മതത്തെ എതിർത്തുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
നാടിൻ്റെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നത് സംഘടനകളുടെ സാമൂഹ്യ ഇടപെടലിലൂടെയാണ്. അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവയ്‌ക്കെതിരെ നവോത്ഥാന നായകർ ഇടപെട്ടു. നവോത്ഥാന നായകരിൽ എടുത്തു പറയാവുന്ന പേരാണ് മന്നത്ത് പദ്മനാഭന്റേത്.

അദ്ദേഹം മന്നത്ത് പദ്മനാഭപിള്ള എന്ന പേര് വേണ്ടെന്നു വച്ച് മന്നത്ത് പദ്മനാഭൻ എന്നു മാത്രമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസങ്ങൾ തിരിച്ച് കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്. ജാതി പേരിനോട് ചേർക്കൽ ചിലർ വീണ്ടും തുടരുന്നുണ്ട്. നാടിൻ്റെ വികസനത്തിന് തുരങ്കം വെയ്ക്കുന്നവർ ഇടുങ്ങിയ ചിന്താഗതിയുള്ളവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

0Shares