
കാസർകോട്: സ്വർണ്ണ വ്യാപാര രംഗത്ത് വടക്കേ മലബാറിലും കർണ്ണാടകയിലും തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച സുൽത്താൻ ഡയമണ്ട് ആൻഡ് ഗോൾഡ് മുപ്പതാം വാർഷിക ആഘോഷ നിറവിൽ. ഇതിൻ്റെ ഭാഗമായി വിപുലമായ പരിപാടിയാണ് സുൽത്താൻ സംഘടിപ്പിക്കുന്നത്. വാർഷികത്തിൻ്റെ ഭാഗമായി ജീവകാരുണ്യ മേഖലയിലും സജീവമാവുകയാണ് സുൽത്താൻ. സുൽത്താൻ ഡയമണ്ട് ആൻഡ് ഗോൾഡ് സ്ഥാപകൻ കുഞ്ഞഹമ്മദ് ഹാജിയുടെ നാമധേയത്തിൽ “സുൽത്താൻ കുഞ്ഞഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റിന്” രൂപം നൽകി.

കാസർകോട് ഷോറൂമിൽ എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. സുൽത്താൻ കുഞ്ഞഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം കാസർകോട് നഗരസഭ ചെയർമാൻ വി.എം മുനീർ നിർവഹിച്ചു. സുൽത്താൻ ഷോറൂമിന് മുന്നിലായി പൊതുജനങ്ങൾക്കായാണ് പദ്ധതി നടപ്പിലാക്കിയത്.

1992 ൽ സ്ഥാപിതമായ സുൽത്താൻ ജ്വല്ലറി, 2003 ലാണ് കാസർകോട് എം.ജി റോഡിൽ സ്വന്തമായി കെട്ടിടം പണിത് വിശാലമായ ഷോറൂമിൽ പ്രവർത്തനം തുടങ്ങുന്നത്. അന്നത്തെ നഗരസഭ ചെയർമാൻ ടി.ഇ അബ്ദുല്ലയാണ് ഷോറൂം ഉദ്‌ഘാടനം ചെയ്തത്. ഇന്ന് കേരളത്തിലും കർണ്ണാടകയിലുമായി വ്യത്യസ്ത 12 ഷോറൂമുകളുണ്ട്. ഇതിൽ മൂന്നെണ്ണം കേരളത്തിലും ഒമ്പത് എണ്ണം കർണ്ണാടകയിലും. ഡയമണ്ട് ആൻഡ് ഗോൾഡിനായി 9 ഷോറൂമുകളും വാച്ചുകൾക്കായി മാത്രം മൂന്ന് ഷോറൂമുകളുമാണുള്ളത്. 2003 ൽ സുൽത്താൻ ഷോറൂം ഉദ്‌ഘാടനം ചെയ്ത് സുൽത്താൻ്റെ ഭാഗമായി നിന്ന മുൻ നഗരസഭ ചെയർമാൻ ടി.ഇ അബ്ദുല്ലയെ ചടങ്ങിൽ ആദരിച്ചു.

നഗരസഭ വാർഡ് കൗൺസിലർ വിമല ശ്രീധരൻ, സുൽത്താൻ എം.ഡി അബ്ദുൽ റൗഫ്, ഹനീഫ നെല്ലിക്കുന്ന്, സുൽത്താൻ ഗ്രൂപ്പ് ജനറൽ മാനേജർ ഉണ്ണിത്താൻ എ.കെ, ബ്രാഞ്ച് തലവൻ അഷ്‌റഫ് അൽ മൂസ, റീജനൽ മാനേജർ സുമേഷ്, ബ്രാഞ്ച് മാനേജർ മുബീൻ ഹൈദർ, മറ്റു മാനേജർമാരായ മജീദ്, മുഹമ്മദ്, കേശവൻ തുടങ്ങിയവരും സുൽത്താൻ ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങിൽ സന്നിഹരായിരുന്നു.

വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഒട്ടനവധി നൂതന ജ്വല്ലറി ഡിസൈനുകളാണ് ഷോറൂമിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. പണിക്കൂലിയിൽ വൻ ഇളവ് വരുത്തിയിരിക്കുന്നു. 2.9 ശതമാനം മുതൽ കേരള ഡിസൈൻസ്, 4.9 ശതമാനം മുതൽ കൽക്കട്ട ഡിസൈൻസ്, 8 ശതമാനം മുതൽ ആന്റിക്ക് ഡിസൈൻസും ലഭിക്കുന്നതാണ്. കാസർകോട് ജില്ലയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കുലിയിലാണ് സുൽത്താൻ ഇപ്പോൾ ആഭരണങ്ങൾ നൽകുന്നത്.
കൂടാതെ ഡിസംബർ 31 വരെ ദിനേന നറുക്കെടുപ്പും, വീക്കിലി നറുക്കെടുപ്പും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. നറുക്കെടുപ്പിലൂടെ ദിനേന കുക്കറും, വീക്കിലി നറുക്കെടുപ്പിൽ ടി.വി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷിൻ അടക്കമുള്ള ഗൃഹോപകരണങ്ങളും ലഭിക്കുന്നു. ഇതിന് പുറമെ ഒരു ഭാഗ്യശാലിക്ക് മേഘാ നറുക്കെടുപ്പിലൂടെ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ ടൺ നിയോസ് കാറും ലഭിക്കുമെന്ന് സുൽത്താൻ മാനേജ്‌മെന്റ് അറിയിച്ചു.
