നെഹ്‌റുവിനെ പോലും വർഗീയ ഫാസിസ്റ്റായി ചിത്രീകരിക്കുന്നു; കെ. സുധാകരൻ കോൺഗ്രസിനെ ബി.ജെ.പിയാക്കി മാറ്റാൻ ശ്രമിക്കുന്നതായി സി.പി.എം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing നെഹ്‌റുവിനെ പോലും വർഗീയ ഫാസിസ്റ്റായി ചിത്രീകരിക്കുന്നു; കെ. സുധാകരൻ കോൺഗ്രസിനെ ബി.ജെ.പിയാക്കി മാറ്റാൻ ശ്രമിക്കുന്നതായി സി.പി.എം

നെഹ്റു വർഗീയതയോട് സന്ധി ചെയ്തു എന്ന കോൺ​ഗ്രസ് അധ്യക്ഷൻ കെ. സുധാകരൻ്റെ പ്രസ്താവനയോട് പ്രതികരിച്ച് സി.പി.എം. സുധാകരൻ നെഹ്‌റുവിനെ പോലും വർഗീയ ഫാസിസ്റ്റായി ചിത്രീകരിക്കുന്നുവെന്ന് സി.പി.എം സെക്രട്ടറിയേറ്റ് പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിനെ ബി.ജെ.പിയാക്കി മാറ്റാൻ ആണ് ശ്രമം. യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന മത നിരപേക്ഷ നിലപാടുള്ള പാർട്ടികൾ ഇത് തിരിച്ചറിയണമെന്നും സി.പി.എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ആർ.എസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തൻ്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വർഗീയതയോട് സന്ധി ചെയ്തെന്ന സുധാകരൻ്റെ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

0Shares