പാണത്തൂർ ബസപകടം; വിദഗ്ധ പരിശോധന നടത്തി സബ് കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

  • Post category:news
  • Reading time:1 min read
You are currently viewing പാണത്തൂർ ബസപകടം;  വിദഗ്ധ പരിശോധന നടത്തി സബ് കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കാസര്‍കോട് ജില്ലയിലെ പാണത്തൂരില്‍ വിവാഹ യാത്രാ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴു പേര്‍ മരിച്ച സംഭവത്തില്‍ സബ് കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ബസ് വിദഗ്ധ പരിശോധന നടത്തിയ ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പനത്തടി പഞ്ചായത്തിലെ സുള്ള്യ – പാണത്തൂര്‍ റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്.

ചെങ്കുത്തായ ഇറക്കത്തില്‍ വളവ് തിരിഞ്ഞ ഉടന്‍ ബസ് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു. കെട്ടിടത്തിന്‍റെ സണ്‍ഷേഡിലും മരങ്ങളിലും ഇടിച്ച ശേഷമാണ് ആള്‍താമസം ഇല്ലാത്ത വീടിനു മുകളിലേക്ക് വീണത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ച് മരണപ്പെട്ടു.

0Shares