കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ടെലിവിഷൻ ജേർണലിസം പഠിക്കാം

  • Post category:education / news
  • Reading time:1 min read
You are currently viewing കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ടെലിവിഷൻ ജേർണലിസം  പഠിക്കാം

കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, വാർത്താ ചാനലിൽ നേരിട്ട് പരിശീലനംനൽകികൊണ്ടുള്ള ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേർണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക്വിധേയമായി ലഭിക്കും.

പ്രിന്റ് മീഡിയ ജേർണലിസം , സോഷ്യൽ മീഡിയ ജേർണലിസം , മൊബൈൽജേർണലിസം , ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദംനേടിയവർക്കും, അവസാന വർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കോഴിക്കോട്കേന്ദ്രത്തിൽ അപേക്ഷകൾ ലഭിക്കാനുള്ള അവസാന തിയതി മെയ് 25 . ക്ലാസുകൾ ജൂണിൽ ആരംഭിക്കും.

അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ഫോൺ: 954495 8182. വിലാസം : കെൽട്രോൺ നോളേജ് സെന്റർ, 3rd ഫ്ലോർ, അംബേദ്ക്കർ ബിഎൽഡിങ്, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

0Shares