തൃശ്ശൂരിൽ പ്ലസ്ടു വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾ പിതാവിൻ്റെ സുഹൃത്തുക്കൾ

  • Post category:news
  • Reading time:1 min read
You are currently viewing തൃശ്ശൂരിൽ പ്ലസ്ടു വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾ പിതാവിൻ്റെ  സുഹൃത്തുക്കൾ

തൃശൂർ ജില്ലയിലെ വടക്കേക്കാട് പ്ലസ്ടു വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്തു. പിതാവിൻ്റെ സുഹൃത്തുക്കൾ ചേർന്നാണ് പ്ളസ്ടു വിദ്യാർഥിനിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയത്. രണ്ട് മാസം മുമ്പ് വീട്ടിൽ വെച്ചാണ് സംഭവം.

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കൗൺസിലിങ്ങിന് വിധേയ ആക്കുകയായിരുന്നു. കൗൺസിലിങ്ങിനിടെ അധ്യാപികയോട് കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. പലതവണയായി പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തി.

സംഭവം മാതാവിനോട് പറഞ്ഞെങ്കിലും പരാതിപ്പെടാൻ അനുവദിച്ചില്ലെന്നും കുട്ടിയുടെ മൊഴിയുണ്ട്. അതേസമയം സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പൊന്നാനി സ്വദേശി ആണ് അറസ്റ്റിലായത്.പ്രതികളായ മറ്റ് രണ്ട് പേർക്കായി അന്വേഷണം തുടങ്ങിയതായി വടക്കേകാട് പോലീസ് അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ നേരത്തെ കഞ്ചാവ് വിൽപ്പനക്ക് പോലീസ് പിടിയിലായിരുന്നു.

0Shares