
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വിമുക്തഭടനായ സുരക്ഷാ ജീവനക്കാരന്‍ മണികണ്ഠനെ പൊലീസ് പിടികൂടി. താല്‍കാലിക സുരക്ഷാ ജീവനക്കാരനാണ് ഇയാള്‍. ഇയാളെ പുറത്താക്കിയതായി സര്‍വ്വകലാശാല അറിയിച്ചു. സമീപത്തെ സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെത്തിയ വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്.

ക്യാമ്പസിലെത്തിയ കുട്ടികളുടെ ചിത്രം പകര്‍ത്തിയ ശേഷം ഇതില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാടിനടുത്തുള്ള ഭാഗത്തേക്ക് വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു.കുട്ടികള്‍ ക്ലാസ് കട്ട് ചെയ്താണ് എത്തിയത് എന്നും പ്രിന്‍സിപ്പലിനെ അറിയിക്കുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നാണ് പരാതി. യൂണിവേഴ്‌സിറ്റി പരിസരത്താകെ കാടാണ്. ഇത് മുതലെടുത്തായിരുന്നു പീഡനം. മണികണ്ഠനെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ് അറസ്റ്റു ചെയ്‌തു.
