
കേരളത്തില്‍ ഓണം, മുഹറം എന്നിവ ആഘോഷിക്കുന്നതിൽ കർശന നിയന്ത്രണം നിർദേശിച്ച് കേന്ദ്രസർക്കാർ. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജനക്കൂട്ടം അനുവദിക്കാത്ത തരത്തിലുള്ള നിയന്ത്രണം കർശനമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.

മുഹറം, ജന്മാഷ്ടമി, ഗണേശചതുർത്ഥി, ദുർഗാപൂജ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ കത്തയച്ചിട്ടുണ്ട്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിൽ നാല്പത് ശതമാനത്തിനടുത്ത് കേരളത്തിൽ നിന്നുള്ള സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ നിർദേശങ്ങൾ.
ഓണം പ്രമാണിച്ച് ആളുകൾ നിരത്തിലിറങ്ങുന്നത് കൊവിഡ് വ്യാപനം കൂട്ടും. കേന്ദ്രസർക്കാർ നൽകിയ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആഘോഷങ്ങൾ സൂപ്പർ സ്പ്രെഡ് ആകാൻ സാധ്യതയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
