
കാസർകോട് ഡിവിഷൻ്റെ കീഴിലുള്ള വനത്തിനകത്ത് അനധികൃതമായി പ്രവേശിക്കുന്നതും ,മാലിന്യങ്ങൾ വലിച്ചെറിയുന്നതും ശ്രദ്ധയിൽപെട്ടാൽ കേരള വനം -വന്യജീവി സംരക്ഷണനിയമപ്രകാരം കേസെടുത്ത് കർശനനടപടി സ്വീകരിക്കുമെന്ന് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ധനേഷ് കുമാർ അറിയിച്ചു.

വനത്തിനുള്ളിലെ ജലസോത്രസുകളിൽ മാലിന്യം വലിച്ചെറിയുന്നതും,വനത്തിൽപ്രവേശിക്കുന്നതും ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ടഉദ്യാഗസ്ഥരെ അറിയിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ ധനേഷ് കുമാർ മാനന്തവാടി, മറയൂർ, ചാലക്കുടി, അട്ടപ്പാടി എന്നിവിടങ്ങളിൽ ചന്ദനം ഉൾപ്പെടെ മരം കൊള്ളക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനാണ്.
