സംസ്ഥാനത്തെ തെരുവ് നായ ശല്യം ഗുരുതരം; പ്രതിസന്ധി പരിഹരിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കും: മന്ത്രി എം.ബി രാജേഷ്

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ തെരുവ് നായ ശല്യം ഗുരുതരം;  പ്രതിസന്ധി പരിഹരിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കും: മന്ത്രി എം.ബി രാജേഷ്

കേരളത്തിൽ ഇപ്പോൾ തെരുവ് നായ ശല്യം ഗുരുതരമെന്ന് തദ്ദേശ ഭരണമന്ത്രി എം.ബി രാജേഷ്. പ്രതിസന്ധി പരിഹരിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു. തെരുവ് നായകളുടെ വന്ധ്യം കരണത്തിന് 30 സെന്ററുകൾ സജ്ജമാണ്. പൊതുജന പങ്കാളിത്തത്തോടെ പ്രശ്‌നപരിഹാരം കാണാനാണ് ശ്രമം.

നാളെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് പ്രശ്‌നം ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. തെരുവ് നായ ശല്യത്തിൻ്റെ കാര്യത്തിൽ ഇതിനോടകം തന്നെ സർക്കാർ ചില ഏകോപിതമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

152 ബ്ലോക്കുകളിൽ എ.ബി.സി സെന്ററുകൾ സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. വളർത്തുനായകളുടെ കാര്യത്തിൽ ലൈസൻസിംഗ് ഉൾപ്പെടെയുള്ള നടപടികൾ നടക്കുന്നുണ്ടെന്നും ഇനി അടിയന്തിരമായി ചില കാര്യങ്ങൾക്കൂടി ചെയ്യാനുണ്ടെന്നും മന്ത്രി അറിയിച്ചു.

0Shares