പേ വിഷബാധയേറ്റ് മരിക്കുന്നതിന് മുമ്പ് യുവതി അക്രമാസക്തയായി; ബംഗളൂരുവിലെ ജോലി വിട്ട് നാട്ടിലെത്തിയത് സഹോദരനെ പരിചരിക്കാന്‍

  • Post category:Kerala / news / obitury
  • Reading time:2 mins read
You are currently viewing പേ വിഷബാധയേറ്റ് മരിക്കുന്നതിന് മുമ്പ് യുവതി അക്രമാസക്തയായി; ബംഗളൂരുവിലെ ജോലി വിട്ട് നാട്ടിലെത്തിയത് സഹോദരനെ പരിചരിക്കാന്‍

ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവുനായയുടെ കടിയേറ്റ സ്ത്രീ പേ വിഷബാധയേറ്റ് മരണമടഞ്ഞു. അഞ്ചുതെങ്ങ് അല്‍ഫോണ്‍സാ കോട്ടേജില്‍ പരേതരായ വര്‍ഗ്ഗീസ് പെരേരയുടെയും ഗട്രൂഡ് പെരേരയുടെയും മകള്‍ സ്റ്റെഫിൻ വി.പെരേരയാണ് (49) മരിച്ചത്‌. അക്രമ സ്വഭാവം കാണിച്ചതിനെ തുടര്‍ന്ന് ഐ.സിയുവിലേക്ക് മാറ്റിയ സ്റ്റെഫിൻ ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് മരണമടഞ്ഞത്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന സ്റ്റെഫിൻ നാട്ടിലെത്തി വെെകാതെയാണ് മരണം സംഭവിച്ചത്.

അതേസമയം സ്റ്റെഫിൻ മരണമടഞ്ഞത് പേവിഷബാധയേറ്റെന്നുള്ള സംശയമാണ് ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നത്. തെരുവ് നായയുടെ കടിയേറ്റിരുന്നെങ്കിലും സ്റ്റെഫിൻ വാക്സിൻ എടുത്തിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മാത്രമല്ല മരണപ്പെടുന്ന സമയത്ത് സ്റ്റെഫിൻ അക്രമ സ്വഭാവവും കാണിച്ചിരുന്നതായി ആരോഗ്യ പ്രവര്‍ത്തകരും പറയുന്നുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി സാമ്പിളുകള്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

സ്റ്റെഫിന് ചാള്‍സ് എന്നു പേരുള്ള ഒരു സഹോദരനുണ്ട്. അഞ്ചുതെങ്ങിലെ കുടുംബ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു സഹോദരൻ. ഇദ്ദേഹത്തെ പരിചരിക്കാനാണ്‌ സ്റ്റെഫിൻ ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയത്‌. അവിവാഹിതയായ സ്റ്റെഫിൻ ബംഗളൂരുവില്‍ മെഡിക്കല്‍ ട്രാൻസ്‌ക്രിപ്‌ഷനിസ്റ്റാണ്. ജൂണ്‍ ഏഴിന്‌ ചാള്‍സിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഒപ്പം സ്റ്റെഫിനും കൂടെയുണ്ടായിരുന്നു.

ഒമ്പതാം തീയതി ആശുപത്രിയില്‍ വച്ച്‌ പേവിഷബാധയേറ്റത് പോലുള്ള ചില അസ്വസ്ഥതകള്‍ സ്റ്റെഫി പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഇക്കാര്യം സ്റ്റെഫിൻ്റെ ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശദമായി വിവരങ്ങള്‍ തിരക്കി. ഈ സമയത്താണ് സ്റ്റെഫിനെ തെരുവ് നായ കടിച്ചിരുന്നു എന്ന വിവരം പുറത്തു വരുന്നത്. അഞ്ചുതെങ്ങിലെ വീട്ടില്‍ തെരുവുനായ്ക്കള്‍ എത്താറുണ്ടായിരുന്നു. വീട്ടുകാര്‍ ഇതിന് ഭക്ഷണവും കൊടുക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഭക്ഷണം കൊടുക്കുന്നതിനിടെ ഒരെണ്ണം സ്റ്റെഫിൻ്റെ കൈയ്യില്‍ കടിച്ചിരുന്നു എന്നാണ് പറയുന്നത്. അതേസമയം പട്ടി കടിച്ചതിന് ശേഷം സ്റ്റെഫിൻ വാക്‌സിൻ എടുത്തിരുന്നില്ല എന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

പട്ടി കടിച്ചത് വലിയ മുറിവ് അല്ലാത്തതിനാല്‍ ഇത് കാര്യമാക്കാതെയാണ് സ്റ്റെഫിൻ നടന്നിരുന്നത്. തുടര്‍ന്ന് സഹോദരനോടൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുകയായിരുന്നു. വിവരങ്ങള്‍ വ്യക്തമായതോടെ ഡോക്ടര്‍മാര്‍ സ്റ്റെഫിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

സ്റ്റെഫിൻ അക്രമാസക്ത ആകുകയും സ്ത്രീകളുടെ ജനറല്‍ വാര്‍ഡിലാണ്‌ പ്രവേശിപ്പിക്കുകയും അതിനുശേഷം സ്റ്റെഫിനെ ഐസിയുവിലേക്ക്‌ മാറ്റുകയായിരുന്നു എന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറുന്നു. വെെകുന്നേരത്തോടെ സ്റ്റെഫിൻ മരണമടയുകയായിരുന്നു. ഹെലൻ ആൻ്റണി, ഫെറയോളസ്, ഐവി, ഹെൻ്റി, ചാള്‍സ്, പരേതനായ മാത്യു എന്നിവരാണ് സ്റ്റെഫിൻ്റെ മറ്റു സഹോദരങ്ങള്‍.

0Shares