
നടൻ ദിലീപിന്‍റെ പരാതിയിൽ നടിമാരായ പാർവതി തിരുവോത്ത് ,റിമ കല്ലിങ്കൽ,രേവതി,രമ്യ നമ്പീശൻ സംവിധായകൻ ആഷിഖ് അബു എന്നിവർക്ക് കോടതിയുടെ നോട്ടീസ്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ആണ് ദിലീപ് പരാതി നൽകിയിരുന്നത്.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കോടതി നോട്ടീസ് നൽകിയിരിക്കുന്നത്. അഭിനേതാക്കളായ സിദ്ദിഖ്, ഭാമ എന്നിവര്‍ കൂറുമാറിയിരുന്നു. ഇതിനെതിരെ ചലച്ചിത്ര രംഗത്തെ ഒരു വിഭാഗമാളുകള്‍ ശക്തമായ രീതിയിൽ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.ഫേസ്ബുക്കിലൂടെയായിരുന്നു താരങ്ങളുടെ പ്രതിഷേധം. ഇതിനെതിരെയാണ് ദിലീപ് പരാതി നല്‍കിയത്.
