സംസ്ഥാനം കടന്നുപോകുന്നത് അസാധാരണ സാഹചര്യത്തിലൂടെ; അബുദാബിയിൽ നിന്ന് കരിപ്പൂരെത്തിയ നാല് പേർക്ക് കൊവിഡ് ലക്ഷണം

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനം കടന്നുപോകുന്നത് അസാധാരണ സാഹചര്യത്തിലൂടെ; അബുദാബിയിൽ നിന്ന് കരിപ്പൂരെത്തിയ നാല് പേർക്ക് കൊവിഡ് ലക്ഷണം

പ്രവാസികളുമായി അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയവരിൽ കൊവിഡ് ലക്ഷണങ്ങള്‍ . രോ​ഗ ലക്ഷണങ്ങൾ കണ്ട നാല് പേരെ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് മാറ്റി.

മൂന്ന് മലപ്പുറം സ്വദേശികള്‍ക്കും ഒരു കോഴിക്കോട് സ്വദേശിക്കുമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് അബുദാബി-കരിപ്പൂർ ഐ എക്‌സ് – 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. പുലര്‍ച്ചെ 2.12 ന് വിമാനം ലാന്‍ഡ് ചെയ്തു.

187 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ കൊവിഡ് രോ​ഗലക്ഷണം കണ്ടെത്തിയ മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

0Shares