കരുത്തുതെളിയിച്ച് കായികതാരങ്ങൾ; സംസ്ഥാന കേരളോത്സവം പുരുഷ- വനിത വടംവലിയിൽ കപ്പുയർത്തി കാസർകോട് ജില്ല; വളയണിയും കൈകളിലും വിജയതിളക്കം

  • Post category:local news / sports
  • Reading time:1 min read
You are currently viewing കരുത്തുതെളിയിച്ച് കായികതാരങ്ങൾ; സംസ്ഥാന കേരളോത്സവം പുരുഷ- വനിത വടംവലിയിൽ കപ്പുയർത്തി കാസർകോട് ജില്ല; വളയണിയും കൈകളിലും വിജയതിളക്കം

കാസർകോട് / കൊല്ലം: 2022- 23 വർഷത്തെ സംസ്ഥാന കേരളോത്സവത്തിൽ പുരുഷ- വനിത വടംവലി മത്സരത്തിൽ കരുത്തുതെളിയിച്ച് കാസർകോട് ജില്ലയുടെ കായിക താരങ്ങൾ കപ്പുയർത്തി. പുരുഷ വിഭാഗത്തിൽ കാസർകോട് ജില്ലയ്ക്ക് വേണ്ടി മത്സരിച്ച ചെഗുവേര ഒറ്റമാവുങ്കാൽ ചാമ്പ്യൻമാരായി. പാലക്കാട് ജില്ലാ ടീമിനെ പരാജയപ്പെടുത്തിയാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

വനിതാ വിഭാഗം വടംവലി മത്സരത്തിൽ കാസര്‍കോട് ജില്ലയ്ക്ക് വേണ്ടി മാറ്റുരച്ച പ്രവ്ദ കുറ്റിക്കോൽ ക്ലബ്ബിൻ്റെ കായിക താരങ്ങൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആവേശകരമായ ഫൈനൽ മത്സരത്തിൽ തൃശൂർ ജില്ലാ ടീമിനെ പരാജയപ്പെടുത്തി വളയണിയും കൈകൾ വിജയം കൊയ്യുകയായിരുന്നു.

ആവേശം നിറഞ്ഞ മത്സരമായിരുന്നു സംസ്ഥാന കേരളോത്സവത്തിലെ വടം വലിയിൽ നടന്നത്. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് വിവിധ കായിക മത്സരങ്ങൾ നടന്നു വരുന്നത്.

0Shares