കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സർക്കാർ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവർത്തിക്കാൻ അനുമതി

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സർക്കാർ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവർത്തിക്കാൻ അനുമതി

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയ്ക്കുള്ള ഉത്തരവിറക്കി കേരളാ സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂഷന്‍ സെന്ററുകള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഹാളിന്‍റെ ശേഷിയുടെ 50 ശതമാനമായി പരിമിതപ്പെടുത്തണം. 100 പേര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളു.

പക്ഷെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കല്യാണ വീടുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും മാറ്റമില്ല. നിലവില്‍ കല്യാണ വീടുകളില്‍ 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് പ്രവേശനം.

0Shares