ഇത്തവണ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം വൈകും; ആദ്യ സൂചന 10 മണിയോടെ മാത്രം

  • Post category:news
  • Reading time:1 min read
You are currently viewing ഇത്തവണ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം വൈകും; ആദ്യ സൂചന 10 മണിയോടെ മാത്രം

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ ഫലമറിയാൻ വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ആദ്യഫല സൂചനകൾ പത്ത് മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളു. ഇത്തവണ ട്രൻഡ് സോഫ്റ്റ്വയറില്ല. എന്നാൽ കൃത്യമായ ഫലം വേഗത്തിൽ എത്താനുള്ള സജീകരണങ്ങൾ നടത്തിയിട്ടുണ്ട്.

തപാൽ വോട്ടിൽ തർക്കങ്ങൾ ഉണ്ടാകില്ല. ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കഴിഞ്ഞ തവണയുണ്ടായിരുന്ന സൗകര്യം പോലും ഇത്തവണയില്ലെന്നാണ് വിവരം. അപ്പപ്പോൾ വിവരങ്ങൾ ലഭിക്കുന്ന ട്രെൻഡ് സോഫ്റ്റ്വെയർ ഉൾപ്പെടെ ഇത്തവണയില്ലാതെയും, വേണ്ടത്ര ഒരുക്കങ്ങൾ നടത്താതെയുമാണ് വോട്ടെണ്ണൽ. മാധ്യമങ്ങൾക്ക് വിവരം ലഭിക്കുന്നതിന് കാലതാമസം നേരിടും. ഇതോടെ പൊതുജനങ്ങൾ ഫലമറിയുന്നതും വൈകും.

തപാൽ വോട്ട് കൂടുതലായതിനാൽ വോട്ടെണ്ണൽ നീണ്ടാൽ അന്തിമഫലം പുറത്തുവരാനും സമയമെടുക്കും. ട്രെൻഡ് എന്ന സോഫ്റ്റ്വെയർ വഴിയാണ് കഴിഞ്ഞ തവണ ഫലസൂചന നൽകിയിരുന്നത്. ഇത്തവണ ആ സോഫ്റ്റ് വെയർ കമ്മിഷൻ വേണ്ടെന്ന് വച്ചിരിക്കുകയാണ്. വോട്ടെണ്ണൽ കേന്ദ്രത്തിലെ ടി.വി സ്‌ക്രീനുകളും ഇത്തവണ ഇല്ല.

ട്രെൻഡ് ടി.വി എന്ന സോഫ്റ്റ് വെയർ വഴി ഫലസൂചന നൽകുമെന്ന് കമ്മിഷൻ പറയുമ്പോഴും മാധ്യമങ്ങൾക്കുൾപ്പെടെ ഏങ്ങനെ കിട്ടുമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്സൈറ്റാണ് ഇത്തവണ ആശ്രയം. എല്ലാവരും ആ സൈറ്റിലേക്ക് കയറുന്നതോടെ അതും ഹാങ് ആവും. ആദ്യം പോസ്റ്റൽ വോട്ടുകളും എട്ടരയോടെ ഇലക്ട്രോണിക് വോട്ടുകളുമാണ് എണ്ണിത്തുടങ്ങുക.

0Shares