തിങ്കളാഴ്ച മുതല്‍ ചെറിയ നിരക്കില്‍ കൊച്ചി മെട്രോയില്‍ യാത്ര തുടങ്ങാം; വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം ഇളവ്

  • Post category:news
  • Reading time:1 min read
You are currently viewing തിങ്കളാഴ്ച മുതല്‍ ചെറിയ നിരക്കില്‍ കൊച്ചി മെട്രോയില്‍ യാത്ര തുടങ്ങാം; വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം ഇളവ്

തിങ്കളാഴ്ച മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിക്കാനിരിക്കെ ടിക്കറ്റ് നിരക്ക് കുറച്ചു. കൂടിയ നിരക്ക് 60 ല്‍ നിന്ന് 50 ആയി കുറച്ചു. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം ഇളവും നല്‍കും. കൊവിഡ് ആരംഭിച്ചത് മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് നിലച്ചതാണ്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര.

സീറ്റുകളില്‍ സാമൂഹിക അകലം പാലിച്ച് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. സര്‍വീസ് ആരംഭിക്കുന്ന ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ (7, 8) മെട്രോയ്ക്ക് ഉച്ചയ്ക്ക് അവധിയായിരിക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് വരെയാവും സര്‍വീസ്. കൂടാതെ ഇതേ ദിവസങ്ങള്‍ രാത്രി എട്ടിന് സര്‍വീസ് അവസാനിക്കുകയും ചെയ്യും. യാത്രക്കാരുടെ തിരക്ക് എത്രയുണ്ടെന്നു പരിശോധിച്ചു സര്‍വീസ് പൂര്‍വസ്ഥിതിയില്‍ ആക്കിയാല്‍ മതിയെന്നാണ് തീരുമാനം.

അതിന്‍റെ ഭാഗമാണ് രണ്ടു ദിവസത്തെ നിയന്ത്രണങ്ങള്‍. ട്രെയിനിന്‍റെ വാതില്‍ സ്റ്റേഷനുകളില്‍ 20 സെക്കന്‍ഡ് തുറന്നിടും. ട്രെയിനിലെ വായുസഞ്ചാരം മെച്ചപ്പെടുത്താനും ആളുകള്‍ക്കു തിരക്കുണ്ടാക്കാതെ കയറാനും ഇറങ്ങാനും വേണ്ടിയാണിത്. കൂടാതെ തൈക്കൂടം, ആലുവ സ്റ്റേഷനുകളില്‍ ഓരോ യാത്രയ്ക്കു ശേഷവും ട്രെയിനിന്‍റെ എല്ലാ വാതിലുകളും 5 മിനിറ്റ് തുറന്നിടും.

0Shares