‌എസ്.എസ്.എൽ.സി പരീക്ഷാ ഫലം; വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ അറിയാം

You are currently viewing ‌എസ്.എസ്.എൽ.സി പരീക്ഷാ ഫലം; വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ അറിയാം

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫല പ്രഖ്യാപനം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം.

ഇത്തവണ മുൻവർഷത്തേക്കാൾ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുന്നുവെന്ന പ്രത്യേകതയുണ്ട്. പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകി. എസ്.എസ്.എൽ.സി പരീക്ഷാ ഫലം അറിയാൻ വിപുലമായ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

പരീക്ഷ ഭവൻ്റെയും പി.ആർ.ഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ പരീക്ഷാഫലം അറിയാം.

https://pareekshabhavan.kerala.gov.in https://www.prd.kerala.gov.in https://sslcexam.kerala.gov.in https://www.results.kite.kerala.gov.in

ഈ വർഷത്തെ രണ്ടാംവർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും
വ്യാഴാഴ്‌ച നടത്തും.

0Shares