ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തുറുപ്പു ശീട്ടാക്കി ശ്രീരാമനേയും അയോധ്യയേയും മാറ്റുന്നു: ടി.പത്മനാഭൻ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തുറുപ്പു ശീട്ടാക്കി ശ്രീരാമനേയും അയോധ്യയേയും മാറ്റുന്നു: ടി.പത്മനാഭൻ

ശ്രീരാമൻ്റെ പേര് വിൽപ്പന ചരക്കാക്കിയെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. ജയ്ശ്രീറാം പറഞ്ഞില്ലെങ്കിൽ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തുറുപ്പ് ശീട്ടാക്കി ശ്രീരാമനെയും അയോധ്യയെയും മാറ്റുന്നു എന്നും ടി.പത്മനാഭൻ പറഞ്ഞു.

പരസ്‌പരം കാണുമ്പോൾ ശ്രീരാമന്‍റെ പേര് ഉച്ചരിച്ചില്ലെങ്കിൽ അവരെ കുത്തിക്കൊല്ലുന്ന നാണാടിത്. അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇത് ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ടെന്നും എഴുത്തുകാരൻ ചൂണ്ടിക്കാട്ടി.

തൻ്റെ അറിവിലെ ഏറ്റവും വലിയ രാമഭക്തൻ ഗാന്ധിയാണ്. ജീവിതം കൊണ്ട് മഹത്തായ കവിത എഴുതിയ മാന്യനാണ് അദ്ദേഹം. ഗാന്ധി മരിക്കുമ്പോൾ ഉച്ചരിച്ച വാക്ക് ‘ഹേ റാം’ എന്നാണ്. പാർലമെണ്ട് തെരഞ്ഞെടുപ്പിന്‍റെ ഏറ്റവും വലിയ തുറുപ്പ് ചീട്ട് ശ്രീരാമന്‍റെ പേരും അയോധ്യയിലെ ക്ഷേത്രവും ആയിരിക്കും. അതിൽ യാതൊരു സംശയവുമില്ല.

രാമക്ഷേത്ര പ്രതിഷ്‌ഠയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് പോയ ഒരു പ്രമുഖ പി.ടി. ഉഷയാണ്. ഉഷ ഏതൊക്കെ ശ്രീരാമനെ കുറിച്ചാണ് വായിച്ചിട്ടുള്ളതെന്ന് അറിയില്ലെന്നും ടി.പത്മനാഭൻ പറഞ്ഞു.

0Shares