ഭക്ഷ്യ, ഇന്ധന ദൗർലഭ്യം രൂക്ഷം; ശ്രീലങ്കൻ അഭയാർത്ഥികൾ കൂട്ടത്തോടെ ഇന്ത്യയിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഭക്ഷ്യ, ഇന്ധന ദൗർലഭ്യം രൂക്ഷം; ശ്രീലങ്കൻ അഭയാർത്ഥികൾ കൂട്ടത്തോടെ ഇന്ത്യയിലേക്ക്

ശ്രീലങ്കയിൽ നിന്ന് വീണ്ടും അഭയാർത്ഥികൾ ഇന്ത്യയിലെത്തുന്നു. ഇന്ന് രാമേശ്വരത്തെത്തിത് 19 പേരാണ്. ഏഴുകുടുംബത്തിൽ നിന്നുള്ളവരാണ് തലൈമന്നാറിൽ നിന്നും ധനുഷ്‌കോടിയിൽ എത്തിയത്. ധനുഷ്ടകോടിയിലെത്തിയ ഇവർ മണ്ഡപം മറൈൻ പൊലീസ് സ്റ്റേഷനിലാണ്.

സാമ്പത്തിക പ്രതിസന്ധി ഇനിയും തുടർന്നാൽ ശ്രീലങ്കയിലെ ജനങ്ങൾ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പ് സ്പീക്കർ മഹിന്ദ യാപ അബിവർധന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികൾ ഇന്ത്യയിലെത്തിയത്. ശ്രീലങ്കയിൽ ഭക്ഷ്യ, ഇന്ധന ദൗർലഭ്യം രൂക്ഷമാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവുമുണ്ട്. ഇത് ജനങ്ങളെ മുഴുപ്പട്ടിണിയിലാക്കും.

1948ൽ സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇനിയും കൂടുതൽ വെല്ലുവിളി നേരിടാനിരിക്കുന്നതേയുള്ളൂവെന്നും തുടക്കമാണ് ഇതെന്നും അബിവർധന പറഞ്ഞു.

0Shares