ശ്രീലങ്കയിൽ പ്രതിസന്ധി തുടരുന്നു; പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവെച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ശ്രീലങ്കയിൽ പ്രതിസന്ധി തുടരുന്നു; പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവെച്ചു

ശ്രീലങ്കയിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവെച്ചു. ട്വിറ്റർ വഴിയാണ് റെനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചത്. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെന്ന് അറിയിച്ചുകൊണ്ടാണ് റെനില്‍ വിക്രമസംഗെയുടെ രാജി. എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും സർക്കാരിന് തുടർച്ച ഉറപ്പാക്കാനും പാർട്ടി നേതാക്കളുടെ അഭ്യർത്ഥന പരിഗണിച്ച് ഒരു സർവകക്ഷി സർക്കാർ ഉണ്ടാക്കുമെന്നും അതിനായി താൻ രാജിവെക്കുന്നു എന്നുമാണ് റെനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച വലിയ ജനകീയ പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. അന്ന് രജപക്‌സെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന റെനിൽ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുകയായിരുന്നു.

അതേസമയം, പ്രസിഡന്റ് ഗൊതബയ രജപക്‌സെ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയിൽ പ്രതിഷേധം ആളിക്കത്തുകയാണ്. പതിനായിരക്കണക്കിന് ജനങ്ങളാണ് കൊളംബോയിൽ പ്രതിഷേധിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഓരോ ദിവസം കൂടുന്തോറും വഷളായതോടെ ജനങ്ങൾ പ്രസിഡന്റിൻ്റെ വസതിയിൽ ഇരച്ചു കയറിയാണ് ഇന്ന് പ്രതിഷേധിച്ചത്

0Shares