സ്‌പ്രിംഗ്‌ളറിന് ഡേറ്റ കൈമാറിയതില്‍ അഴിമതി എന്ന് ആരോപണം; യൂത്ത് കോൺഗ്രസിന്‍റെ ആൾക്കൂട്ടമില്ലാ നിൽപ്പ് സമരം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു

  • Post category:local news / news
  • Reading time:1 min read
You are currently viewing സ്‌പ്രിംഗ്‌ളറിന് ഡേറ്റ കൈമാറിയതില്‍ അഴിമതി എന്ന് ആരോപണം; യൂത്ത് കോൺഗ്രസിന്‍റെ  ആൾക്കൂട്ടമില്ലാ  നിൽപ്പ് സമരം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കോവിഡിന്‍റെ മറവിൽ പൊതുജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സ്‌പ്രിംഗ്‌ളറിന് കൈമാറിയത് കൊടിയ അഴിമതിയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആൾക്കൂട്ടമില്ലാ നിൽപ്പ് സമരം കാസര്‍കോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കേരളം മുഖ്യമന്ത്രിക്ക് നിരുപാധിക പിന്തുണ നൽകിയിട്ടും മുഖ്യമന്ത്രി അത് ദുർവിനിയോഗം ചെയ്തതിന്‍റെ തെളിവാണ് സ്പ്രിംഗ്ലർ അഴിമതിയെന്ന് അദ്ദേഹം ആരോപിച്ചു.

നിയോജക മണ്ഡലം പ്രസിഡണ്ട് സന്തു ടോം ജോസ് അധ്യക്ഷത വഹിച്ചു . യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, നിഷാന്ത് കല്ലിങ്കാൽ, വി.വി സുഹാസ് എന്നിവർ പങ്കെടുത്തു. നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായ് 100 കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരത്തിൽ അണിചേർന്നു.

വിവിധ പഞ്ചായത്തുകളിൽ പ്രവീൺ തോയമ്മൽ, കെ.പി മോഹനൻ, മാർട്ടിൻ ജോർജ്, ബിബിൻ അഗസ്റ്റിൻ, രാജേഷ് പെരുമ്പള്ളി, വിനോദ് മുണ്ടമാണി, സനീഷ് ഇരിയ, രാകേഷ് കരിന്തളം, ഉമേശൻ കാട്ടുകുളങ്ങര, എന്നിവർ നേതൃത്വം നൽകി.

0Shares