അഭിനയത്തിൽ നിന്ന് അവധിയെടുക്കാനൊരുങ്ങി സ്‌പൈഡർമാൻ താരം ആൻഡ്രൂ ഗാർഫീൽഡ്

  • Post category:entertainment
  • Reading time:1 min read
You are currently viewing അഭിനയത്തിൽ നിന്ന് അവധിയെടുക്കാനൊരുങ്ങി സ്‌പൈഡർമാൻ താരം ആൻഡ്രൂ ഗാർഫീൽഡ്

സിനിമാഭിനയത്തിൽ നിന്നും അവധിയെടുക്കാനും ഒരുങ്ങി ഹോളിവുഡ് താരം ആൻഡ്രൂ ഗാർഫീൽഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അടുത്തത് എന്തെന്ന വിഷയത്തിൽ വ്യക്തമായി ഒരു തീരുമാനം എടുക്കേണ്ടതുണ്ട് എന്നും അതിനായാണ് അവധിയെടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ അൽപ്പം വിശ്രമിക്കാൻ പോകുന്നു. ഞാൻ അടുത്തതായി എന്തുചെയ്യണമെന്നും ഞാൻ ആരാകണമെന്നും കുറച്ച് സമയത്തേക്ക് ഒരു വ്യക്തിയായിരിക്കണമെന്നും എന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തുകയും വേണം’, ആൻഡ്രൂ ഗാർഫീൽഡ് പറഞ്ഞു.

2007ലാണ് ആൻഡ്രൂ ഗാർഫീൽഡ് അഭിനയരംഗത്തേക്ക് വരുന്നത്. 2012ൽ ‘ദി അമേസിങ് സ്‌പൈഡർമാൻ’ എന്ന സിനിമയിലൂടെ നടൻ ഏറെ ശ്രദ്ധ നേടി. ‘ടിക്ക് ടിക്ക് ബൂം ബൂം’, ‘സ്‌പൈഡർമാൻ നോ വേ ഹോം’ എന്നീ സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. 2017ൽ ‘ഹോക്ക്സോ റിഡ്ജ്’, 2022ൽ ‘ടിക്ക് ടിക്ക് ബൂം ബൂം’ എന്നീ സിനിമകളിലെ പ്രകടനങ്ങളിലൂടെ മികച്ച നടനുള്ള ഓസ്കാർ പട്ടികയിൽ ഇടം നേടിയിരുന്നു.

0Shares