പറന്നുയര്‍ന്ന ഉടനെ ചിറകില്‍ നിന്ന് തീപ്പൊരി; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി, അന്വേഷണം പ്രഖ്യാപിച്ച്‌ വ്യോമയാന മന്ത്രാലയം

  • Post category:national / news
  • Reading time:1 min read
You are currently viewing പറന്നുയര്‍ന്ന ഉടനെ ചിറകില്‍ നിന്ന് തീപ്പൊരി; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി, അന്വേഷണം പ്രഖ്യാപിച്ച്‌ വ്യോമയാന മന്ത്രാലയം

ഡല്‍ഹി: ഡല്‍ഹിയില്‍ പറന്നുയരുന്നതിന് ഇടയില്‍ വിമാനത്തിൻ്റെ എഞ്ചിനില്‍ തീപ്പൊരി. ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനമാനം സെക്കണ്ടുകള്‍ക്കുള്ളില്‍ തന്നെ ഇതോടെ തിരിച്ചിറക്കി. സംഭവത്തില്‍ വ്യോമയാന മന്ത്രാലയും അന്വേഷണം പ്രഖ്യാപിച്ചു. ഡി.ജി.സി.എ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാന താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചാണ് വിമാനം തിരിച്ചിറക്കിയത്.

ഇന്‍ഡിഗോ 6E-2131 വിമാനത്തിൻ്റെ എഞ്ചിനിലാണ് തീപ്പൊരി കണ്ടത്. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. എയര്‍ബസ് എ-320 വിമാനത്തില്‍ 184 പേരാണ് ഉണ്ടായിരുന്നത്.

രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി മറ്റൊരു വിമാനത്തില്‍ അയച്ചു. വിമാനം പറന്നുയരുമ്പോള്‍ ഉണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണെന്നാണ് ഇന്‍ഡിഗോയുടെ വിശദീകരണം.

വീഡിയോ ട്വിറ്ററിൽ കാണാം:

0Shares