
നടി ഫിലോമിനയുടെ കൊച്ചുമകൾ എന്ന് വേഷം കെട്ടി പ്രേക്ഷകരെ കബളിപ്പിക്കുകയാണ് ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥിയും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ ഡെയ്‌സി ഡേവിഡെന്ന് ഫിലോമിനയുടെ മകൻ ജോസഫ് . ഡെയ്‌സി കാമറ സ്പേസിന് വേണ്ടി കള്ളം പറയുന്നതെന്നാണ് ജോസഫ് പറയുന്നത്.
ഫിലോമിനയ്ക്ക് ഒരു കൊച്ചുമകൾ ഉള്ളു അത് തൻ്റെ മകൾ എന്നാണ് പറയുന്നത്. പല മാധ്യമങ്ങളിലും വാർത്തകൾ കാണുമ്പോഴാണ് ആ കുട്ടിയെ കാണുന്നത് . എന്നാൽ തനിക്ക് ആ കുട്ടിയെ ഒരു പരിചയവുമില്ലെന്നാണ് ജോസഫ് പറയുന്നത്. ‘ഈ കുട്ടി ആരാണെന്നോ ഇവരുമായിട്ടുള്ള ബന്ധമോ തനിക്ക് അറിയില്ല. പിന്നീട് ഇവരുടെ മറ്റ് വീഡിയോകൾ കണ്ടപ്പോൾ ആണ് മനസ്സിലായത്. അമ്മയുടെ ഏക സഹോദരൻ്റെ മകളുടെ മകളാണെന്ന്.

ഫിലോമിനയ്ക്ക് ഒരെയൊരു പേരക്കുട്ടി മാത്രമേ ഉള്ളു. അത് എൻ്റെ മകളാണ്. അമ്മയുടെ സഹോദരൻ്റെ കുടുംബവുമായി തങ്ങൾക്ക് ഇപ്പോൾ ഒരു ബന്ധവുമില്ലെന്നും ജോസഫ് പറയുന്നു. ഫിലോമിനയുടെ പേരക്കുട്ടി എന്നാണ ഡെയ്സിയെ മോഹൻലാൽ ഷോയിൽ പരിചയപ്പെടുത്തിയത്. പിന്നീട് ബിഗ് ബോസ് ഹൗസിൽ പലപ്പോഴായി ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയയോട് ഫിലോമിനയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ടോ എന്ന് ഡെയ്സി ചോദിച്ചിരുന്നു. ബ്ലെസ്ലിയും ഡോക്ടറും അവിടെയുണ്ടായിരുന്നു. ഫിലോമിനയുടെ ഛായയുണ്ടെന്നും ഡെയ്സിയോട് ഇവർ പറഞ്ഞിരുന്നു.
