മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിനും പ്രവർത്തനം ആരംഭിക്കുന്ന പുതിയ ഡയാലിസിസ് യൂണിറ്റിനും എല്ലാ വൈദ്യുതി പ്രശ്നങ്ങൾക്കും പരിഹാരം; പുതിയ ട്രാൻസ്ഫോർമർ ചാർജ് ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിനും  പ്രവർത്തനം ആരംഭിക്കുന്ന  പുതിയ ഡയാലിസിസ് യൂണിറ്റിനും എല്ലാ വൈദ്യുതി പ്രശ്നങ്ങൾക്കും പരിഹാരം; പുതിയ ട്രാൻസ്ഫോർമർ ചാർജ് ചെയ്തു

കാസര്‍കോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്‍റെയും, മുളിയാർ ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റ് പ്രവർത്തന സജ്ജമാകുന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിജിമാത്യുവിന്‍റെയും ഭരണ സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന അവസാനഘട്ട പ്രവർത്തനത്തിന്‍റെ ഭാഗമായി മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു മാത്രമായുള്ള പുതിയ ട്രാൻസ്ഫോർമർ ചാർജിങ് ഉദ്ഘാടനം മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി.പി.വി നിർവ്വഹിച്ചു.

ഹെൽത്ത് സൂപ്പർവൈസർ എ.കെ ഹരിദാസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കെ.എസ്.ഇ.ബി. സബ് എൻജിനീയർമാരായ എ.ജയചന്ദ്രൻ, എ.ദിനേശ് കുമാർ, കോൺട്രാക്ടർമാരായ പുഷ്പരാജ്, ഗണേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ഹെഡ് ക്ലർക്ക് അശോക് കുമാർ സ്വാഗതവും സീനിയർ ക്ലർക്ക് കെ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

അടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ് കെ.സുരേഷ്കുമാർ, മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ക്ലർക്ക് മനാസ്, പാലിയേറ്റീവ് കെയർ പ്രൈമറി നഴ്സ് എ.പ്രിയാകുമാരി, വിനേഷ്.പി, വിനീത്.കെ.ജി, ഹരി, ശരത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

0Shares