വൈദ്യുതി ചാർജ് വർദ്ധനവ് ഭയക്കേണ്ട; സർക്കാർ സബ്‌സീഡിയോടെ വീടുകളിൽ സോളാർ പാനൽ ഫിറ്റ് ചെയ്യാം

You are currently viewing വൈദ്യുതി ചാർജ് വർദ്ധനവ് ഭയക്കേണ്ട; സർക്കാർ സബ്‌സീഡിയോടെ വീടുകളിൽ സോളാർ പാനൽ ഫിറ്റ് ചെയ്യാം

ചെർക്കള (കാസർകോട്): കൂടിവരുന്ന വൈദ്യുതി ചാർജ് വർദ്ധനവ് സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കുമ്പോൾ സോളാർ പാനൽ ഫിറ്റ് ചെയ്ത് പോംവഴി കണ്ടത്തുകയാണ് ചെർക്കളയിലെ ARRO കമ്പനി. ഇന്ധന വില വർദ്ധനവും സർവ്വ ഭക്ഷ്യ വസ്തുക്കളുടെ വില വർദ്ധനവും കാരണം ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് വൈദ്യുതി ചാർജ് വർധനവും ഇരുട്ടടിയായി മാറിയിട്ടുണ്ട്. ജനങ്ങളുടെ ജീവിത ചെലവ് നാൾക്കുനാൾ കൂടിവരുന്നതിനാൽ വീട്ടിൽ നിന്നും അധിക വൈദ്യുതി വിറ്റും വരുമാനം കണ്ടത്താനുള്ള വഴി മുന്നോട്ട് വെക്കുകയാണ് കെ.എസ്.ഇ.ബി.

ഇതിനായി സോളാർ പാനൽ ഫേറ്റുചെയ്യാനും സൗരോർജ്ജം വഴി വൈദ്യുതി കണ്ടെത്തി വീടിന് ആവശ്യമുള്ള ഉപയോഗം കഴിച്ച ബാക്കിവരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകുന്നതുമാണ് പദ്ധതി. ഇതോടെ വൈദ്യുതി വിറ്റും വീട്ടുകാർക്ക് വരുമാനം കണ്ടെത്താനാകുന്നു. ഇല്ലങ്കിൽ വൈദ്യുതി ഇനത്തിൽ കെ.എസ്.ഇ.ബിക്ക് അടക്കുന്ന വലിയ വൈദ്യുതി ചാർജ് എങ്കിലും ലാഭിക്കാനാകുന്നു.

ചൂട് കൂടിയതിനാൽ സകല വീടുകളിലും ഫാൻ, എ.സി പോലുള്ള ഉപകരണങ്ങളുടെ ഉപയോഗവും കൂടി. ഇത് മീറ്റർ റീഡിങ്ങിൽ കാര്യമായ മാറ്റം ഉണ്ടാക്കി. ഇതോടെ 3000 മുകളിലാണ് മിക്ക വീടുകളിലെയുംകെ.എസ്.ഇ.ബി ബില്ല്. ചൂട് കൂടി വരുന്നതിനാൽ എ.സി ഇല്ലാത്ത വീടുകളിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ കടന്നു പോകുന്നത്. ഇതോടെയാണ് ചെലവ് ചുരുക്കി ജീവിതം മെച്ചപ്പെടുത്താൻ സർക്കാരും പ്രോത്സാഹനം നൽകി തുടങ്ങിയത്.

സൗരോർജ്ജം വഴി വൈദ്യുതി കണ്ടെത്തി ഉപയോഗിക്കാനാണ് രാജ്യവ്യാപകമായി സർക്കാർ പറയുന്നത്. വാഹനങ്ങൾ പോലും ഇലക്ട്രിക്കലിലേക്ക് മാറുന്നു. വരും വർഷങ്ങളിൽ ഓരോ വീട്ടിലും ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് തുടങ്ങും. ഇതോടെ വീടുകളിൽ നിന്നുതന്നെ വൈദ്യുതി കണ്ടെത്താനാണ് സർക്കാർ ശ്രമം നടത്തുന്നത്.

സോളാർ ഘടിപ്പിക്കുന്ന വീട്ടുകാർക്ക് 40% സബ്‌സീഡിയാണ് നിലവിൽ സർക്കാർ നൽകുന്നത്. ഇതോടെ വീടുകളിൽ സോളാർ ഫിറ്റ് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. മൂന്ന് കിലോ വാറ്റ് (3kwp) പവർ അടിസ്ഥാനത്താലാണ് വീടുകളിൽ സാധാരണ നിലയിൽ സോളാർ ഫിറ്റ് ചെയ്യുന്നത്. വലിയ കെട്ടിടങ്ങൾക്ക് ആവശ്യാനുസരണം സോളാർ ഫിറ്റ് ചെയ്യലാണ് പതിവ്. വീടുകളുടെയും കെട്ടിടങ്ങളുടെയും ഉപയോഗം അനുസരിച്ചാണ് ആവശ്യാനുസരണം സോളാർ ഫിറ്റ് ചെയ്തു നൽകുന്നത് എന്ന് കാസർകോട് ജില്ലയിലെ വിവിധ ഇടങ്ങളിൽ സോളാർ പാനൽ ഫിറ്റ് ചെയ്തു നൽകുന്ന ARRO കമ്പനി പ്രതിനിധി റോഷൻ മുഹമ്മദ് പറഞ്ഞു.

ചുരുങ്ങിയ ചെലവിൽ കൂടുതൽ കാലം ഈട് നിൽക്കുന്ന WAAREE കമ്പനിയുടെ സോളാർ പാനലുകളാണ് ARRO കമ്പനി മുന്നോട്ട് വെക്കുന്നത്. ഫിറ്റ് ചെയ്താൽ 30 വർഷത്തെ ഗ്യാരന്റിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ചെർക്കളയിലെ ARRO കമ്പനി സോളാർ പാനലിന് പുറമെ ചുരുങ്ങിയ ചിലവിൽ ഗ്രാനൈറ്റ്, മാർബിൾ വിതരണം ചെയ്തതും ബിസിനസ്സ് രംഗത്ത് ജനകീയമാണ്. കൂടുതൽ വിവരങ്ങൾക്ക് : 9061055655 റോഷൻ മുഹമ്മദ് ARRO കമ്പനി ചെർക്കള, കാസർകോട്.

(നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641)

0Shares