
കാനത്തൂർ/ കാസർകോട്: കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങള്‍ നടത്തുന്ന കൃഷിയിടങ്ങളിലെ അക്രമണങ്ങൾ തടയാൻ കാനത്തൂർ നെയ്യങ്കയം, കുണ്ടൂച്ചി മേഖലയിൽ സോളാർ വേലി സ്ഥാപിക്കാൻ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ തുല്ല്യ പങ്കാളിത്തത്തിൽ നാല് ലക്ഷം രൂപ വക ഇരുത്തിയതായി മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അറിയിച്ചു.

പദ്ധതി ഉടൻ നടപ്പിലാക്കും. കാട്ടാനക്കൂട്ടം നശിപ്പിച്ച കാനത്തൂർ നെയ്യങ്കയം മേഖലയിലെ കൃഷിയിടങ്ങൾ ഖാലിദ് ബെള്ളിപ്പാടിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പഞ്ചായത്ത് മെമ്പർ ശോഭാ പയോലം, സാമൂഹ്യ പ്രവർത്തകരായ അശോകൻ മാസ്റ്റർ, ഇ.മണികണ്ഠൻ, മൻസൂർ മല്ലത്ത്, നാരായണൻ നായർ, കുഞ്ഞമ്പു നായർ, മധുസൂധനൻ പേരട്കം, ബാലകൃഷ്ണൻ നെയ്യങ്കയം, നികിൽ കണ്ണൻ,പൃത്വിരാജ്, റഹിം അബ്ബാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

