ഗാന രംഗങ്ങളില്‍ ബീഫ്, സബ്‌ടൈറ്റില്‍ ബി.ഡി.എഫ്; ബീഫ് എന്ന് എഴുതാന്‍ നെറ്റ്ഫ്‌ളിക്‌സിന് പേടിയാണോ എന്ന് സോഷ്യല്‍ മീഡിയ

  • Post category:entertainment
  • Reading time:1 min read
You are currently viewing ഗാന രംഗങ്ങളില്‍ ബീഫ്, സബ്‌ടൈറ്റില്‍ ബി.ഡി.എഫ്; ബീഫ് എന്ന് എഴുതാന്‍ നെറ്റ്ഫ്‌ളിക്‌സിന് പേടിയാണോ എന്ന്  സോഷ്യല്‍ മീഡിയ

ദക്ഷിണേന്ത്യക്ക് വേണ്ടി ഒരുക്കിയ സൗത്ത് ഇന്ത്യൻ ആന്തത്തിലെ സബ്ടൈറ്റിലിനെതിരെ വിമർശനം. നമ്മ സ്റ്റോറീസ് സൗത്ത് ഇന്ത്യൻ ആന്തം എന്ന പേരില്‍ ഇറക്കിയ റാപ്പില്‍ നീരജ് മാധവിന്‍റെ മലയാളം റാപ്പ് വരുന്ന ഭാഗത്തിലെ സബ്‌ടൈറ്റിലിനെതിരെയാണ് വിമർശനം ഉയരുന്നത്. ‘പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാണ് നീരജ് മാധവൻ പാടിയ റാപ്പിലെ ഒരു വരി.

എന്നാല്‍ ‘പൊറോട്ടേം ബി.ഡി.എഫും ഞാന്‍ തിന്നും അതികാലത്ത്’ സബ്‌ടൈറ്റിലിൽ കൊടുത്തിരിക്കുന്നത്. ബീഫ് എന്ന് സബ്‌ടൈറ്റിലില്‍ എഴുതാന്‍ നെറ്റ്ഫ്‌ളിക്‌സിന് പേടിയാണോ എന്നാണ് സോഷ്യല്‍ മീഡിയയിൽ ഉയരുന്ന ചോദ്യം. തങ്ങള്‍ ദക്ഷിണേന്ത്യക്കാരെ പ്രത്യേകം പരിഗണിക്കുന്നു എന്ന് കാണിക്കാനാണ് നെറ്റ്ഫ്‌ളിക്‌സ് പാട്ടൊക്കെ ഉണ്ടാക്കിയത്. പക്ഷേ ഈ ഭാഗമെത്തിയപ്പോള്‍ തൃപ്തിയായി. ബീഫ് എന്ന് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.

പക്ഷേ രണ്ട് സബ്‌ടൈറ്റിലിലും അത് ബി.ഡി.എഫ്‌ ആണ്. വല്ലാത്ത ഗതികേട് തന്നെ നെറ്റ്ഫ്‌ളിക്‌സേ നിന്റേത്,’ബീഫിന് ബീഫ് എന്ന് തന്നെ പറയണം നെറ്റ്ഫ്‌ളിക്‌സ് ഏമാന്മാരേ, സബ്‌ടൈറ്റില്‍ മാറ്റി സംഘികളെ പറ്റിക്കുന്നോയെന്നാണ് മറ്റൊരു കമന്റ്. ബീഫ് ഡ്രൈ ഫ്രൈ എന്നാണ് ഉദ്ദേശിച്ചതെന്ന് നെറ്റ്ഫ്‌ളിക്‌സ് പറഞ്ഞാലും വിശ്വസിക്കാന്‍ ഒരല്‍പം പാടാണെന്നും കമന്റുകളിലുണ്ട്.

0Shares