ഇന്ത്യാവിഷന്‍റെ പേര് ഉപയോഗിച്ച് സോഷ്യല്‍ മീഡിയ പേജുകളും യൂട്യൂബ് ചാനലുകളും; വ്യാജന്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ചാനല്‍ മാനേജ്‌മെന്റ്

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യാവിഷന്‍റെ പേര് ഉപയോഗിച്ച് സോഷ്യല്‍ മീഡിയ പേജുകളും യൂട്യൂബ് ചാനലുകളും; വ്യാജന്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ചാനല്‍ മാനേജ്‌മെന്റ്

ഇന്ത്യാവിഷന്‍ ചാനലിന്‍റെ പേരും ലോഗോയും ഉപയോഗിക്കുന്ന വ്യാജന്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ചാനല്‍ മാനേജ്‌മെന്റ് . ഇന്ത്യാവിഷന്‍ എന്ന പേര് കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും അതിന്‍റെ അവകാശം ആര്‍ക്കും കൈമാറിയിട്ടില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ഇന്ത്യാവിഷന്‍റെ പേരിനോട് സാമ്യമുള്ള പേരോ ലോഗോയോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. 17-05-2000 മുതല്‍ ഈ പേര് ഉപയോഗിച്ചു വരുന്നതാണെന്ന് ട്രേഡ് മാര്‍ക്ക് കോഷന്‍ നോട്ടീസില്‍ കമ്പനി വ്യക്തമാക്കി.
ടെലികാസ്റ്റിംഗ് ആന്‍ഡ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍, സോഷ്യല്‍ മീഡിയ വെബ് പോര്‍ട്ടലുകളിലൂടെ വാര്‍ത്തകള്‍ നല്‍കുന്നതിനുമാണ് പേരും ലോഗോയും ഉപയോഗിക്കുന്നത്. ട്രേഡ് മാര്‍ക്‌സ് ആക്ട് 1999 അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ അതിന്‍മേലുള്ള അവകാശം കമ്പനിക്ക് മാത്രമാണുള്ളത്.

ഇന്ത്യാവിഷന്‍ എന്ന പേരിനോട് സാമ്യമുള്ള പേരും ലോഗോയും ഉപയോഗിച്ച് ചിലര്‍ വാര്‍ത്തകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് നിയമവിരുദ്ധമാണെന്നും അത്തരക്കാര്‍ക്കെതിരെ സിവിലും ക്രിമിനലുമായി നിയമ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് നോട്ടീസ്. ഇന്ത്യാവിഷന്‍റെ പേര് ഉപയോഗിച്ച് ചിലര്‍ സോഷ്യല്‍ മീഡിയ പേജുകളും യൂട്യൂബ് ചാനലുകളും തുടങ്ങിയിരുന്നു. ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്‍റെ അനുമതിയില്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇതേത്തുടര്‍ന്നാണ് കമ്പനി നിയമനടപടിക്ക് ഒരുങ്ങുന്നത്.

0Shares