
ബി.ജെ.പി കേരളാ സംസ്ഥാന നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്‍റെ പരസ്യവിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. പാർട്ടി പുന:സംഘടനയിലെ അതൃപ്തിയാണ് ശോഭാ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പരസ്യമായി പ്രകടിപ്പിച്ചത്.

കെ. സുരേന്ദ്രൻ കേരളത്തില്‍ പ്രസിഡണ്ടായതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി വൈസ് പ്രസിഡൻ്റാക്കിയതിൽ ശോഭ കടുത്ത പ്രതിഷേധത്തിലായിരുന്നു. പാർട്ടി പുനഃസംഘടനയിൽ അതൃപ്തിയുണ്ട്. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും. കാര്യങ്ങൾ ഒളിച്ചുവെയ്ക്കാൻ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
അതേപോലെ തന്നെ അഖിലേന്ത്യ പുന:സംഘടനയിൽ ശോഭാ സുരേന്ദ്രനെ തഴഞ്ഞതും ഭിന്നത രൂക്ഷമാക്കി. അവസാന പ്രതീക്ഷയായിരുന്ന മഹിളാ മോർച്ച അഖിലേന്ത്യാ പ്രസിഡൻ്റ് സ്ഥാനം കൂടി കിട്ടാതായതോടെയാണ് എതിർപ്പ് പരസ്യമാക്കിയത്.
