71 ഓളം മരതൈകള്‍ നട്ടു; മംഗല്‍പാടി താലൂക്ക് ആശുപത്രി പരിസരത്ത് കുട്ടിവനമൊരുക്കി

  • Post category:local news
  • Reading time:1 min read
You are currently viewing 71 ഓളം മരതൈകള്‍ നട്ടു;  മംഗല്‍പാടി താലൂക്ക് ആശുപത്രി പരിസരത്ത് കുട്ടിവനമൊരുക്കി

കാസർകോട്: വനം-വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന വനമഹോത്സവം 2022ൻ്റെ ഭാഗമായി കാസര്‍കോട് സാമൂഹ്യ വനവത്ക്കരണ വിഭാഗവും മംഗല്‍പാടി താലൂക്ക് ആശുപത്രിയും ചേര്‍ന്ന് ആശുപത്രി പരിസരത്ത് കുട്ടിവനമൊരുക്കി. 71 ഓളം മരതൈകള്‍ നട്ട് ഒരുക്കിയ കുട്ടിവനം തയ്യാറാക്കിയ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. ധനേഷ്‌കുമാര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷംസീന, മംഗല്‍പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇര്‍ഫാന ഇഖ്ബാല്‍, വാര്‍ഡ്‌മെമ്പര്‍ ബാബു ബന്തിയോട്, താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ.കെ ഷാന്റി, സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി അരുണേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ നാരായണ നായിക്, കെ.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

0Shares