
ബദിയടുക്ക/ കാസർകോട്: എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല സഹചാരി കമ്മറ്റിയുടെ നേതൃത്വത്തിൽ “കരുതലിന്‍റെ കൈത്താങ്ങ് ” എന്ന പ്രമേയത്തിൽ അവശത അനുഭവിക്കുന്ന ഇതര മതസ്തർ, ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നൂറിൽ പരം കുടുംബങ്ങൾക്ക് പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു.

മേഖല പ്രസിഡൻ്റ് ഖലീൽ ദാരിമി ബെളിഞ്ചം, ജനറൽ സെക്രട്ടറി ജാഫർ മീലാദ് നഗർ, ട്രഷറർ അൻവർ തുപ്പക്കൽ, ജില്ല സെക്രട്ടറി അസീസ് പാടലടുക്ക, അഷ്റഫ് കുണ്ടാർ, അലി മിയാടിപ്പള്ളം, ഫായിസ് ഗോളിയടുക്ക, അബ്ദുറഹ്മാൻ ഗുണാജ, ഖലീൽ ആലങ്കോൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
