വനമേഖലയിൽ അസ്ഥികൂടം കണ്ടെത്തി; ആഴ്ചകളോളം പഴക്കമുള്ളതിനാൽ തിരിച്ചറിയാനായിട്ടില്ല; കാണാതായവരെ കുറിച്ച് അന്വേഷണം തുടങ്ങി പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing വനമേഖലയിൽ അസ്ഥികൂടം കണ്ടെത്തി; ആഴ്ചകളോളം പഴക്കമുള്ളതിനാൽ തിരിച്ചറിയാനായിട്ടില്ല; കാണാതായവരെ കുറിച്ച് അന്വേഷണം തുടങ്ങി പോലീസ്

വയനാട്: വയനാട് വനമേഖലയിൽ അസ്ഥികൂടം കണ്ടെത്തി. മാനന്തവാടി കാട്ടിക്കുളത്ത് കുറുക്കൻമൂല വനമേഖലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ആഴ്ചകളോളം പഴക്കമുള്ള തലയോട്ടിയാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അസ്ഥികൂടം ആരുടെതാണെന്ന് സംബന്ധിച്ച് ഇതുവരെ വിവരം പോലീസിന് ലഭിച്ചിട്ടില്ല.

മരത്തിൽ തൂങ്ങി മരിച്ചതാകാമെന്നാണ് നിഗമനം. അസ്ഥികൂടം നിലത്ത് വീണുകിടന്നെങ്കിലും വസ്ത്ര അവശിഷ്ടം മരത്തിൽ തൊങ്ങികിടന്ന നിലയിലെന്നാണ് പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. കാണാതായവരെ കുറിച്ച് വിവരം ശേഖരിച്ച് വരികയാണ്.

0Shares