
സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്കും കൊല്ലം,പാലക്കാട് മലപ്പുറം, കാസർകോട് എന്നീ ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേപോലെതന്നെ സംസ്ഥാനത്തെ ആദ്യ കോവിഡ് മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷ മാറ്റിവച്ചതായി അറിയിച്ചു.

സംസ്ഥാനത്ത് നിലവിൽ 165 പേരാണ് ചികിത്സയിലുളളത്. 134370 പേരാണ് കേരളത്തിൽ ആകെ നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും നാല് പേര്‍ക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
