ശിവദ നായികയാവുന്ന ചിത്രം ‘ജവാനും മുല്ലപ്പൂവും’ ​ചിത്രീകരണം തുടങ്ങുന്നു

  • Post category:entertainment
  • Reading time:1 min read
You are currently viewing ശിവദ നായികയാവുന്ന ചിത്രം ‘ജവാനും മുല്ലപ്പൂവും’ ​ചിത്രീകരണം തുടങ്ങുന്നു

ശിവദയെ നായികയാക്കി രഘു മേനോൻ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്‍റെ പൂജ ഇന്ന് നടന്നു. സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ് എന്നിവരും ചിത്രത്തിലുണ്ട്. ജയസൂര്യ, മഞ്ജു വാര്യർ ചിത്രം ‘മേരി ആവാസ് സുനോ’, മോഹൻലാലിന്‍റെ ‘ട്വല്‍ത്ത് മാൻ’ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് ശിവദ കാഴ്ചവെച്ചത്. 2 ക്രിയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ സമീര്‍സേട്ടും വിനോദ് ഉണ്ണിത്താനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം സുരേഷ്കൃഷ്ണനും ശ്യാല്‍ സതീശന്‍ ഛായാഗ്രഹണവും ഫോര്‍ മ്യൂസിക്സ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബാബുരാജ് ഹരിശ്രീ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍. പി.ആര്‍.ഒ പി. ശിവപ്രസാദ്.

0Shares