
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിരോധിക്കുന്ന വസ്തുക്കളുടെ പട്ടിക തയ്യാറായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലമാണ് ഇത് സംബന്ധിച്ച് പട്ടിക പുറത്തുവിട്ടത്. ഈ മാസം 30 ശേഷമാകും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കുക. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും.
നിരോധിക്കുന്നവ: പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയര്‍ബഡുകള്‍, ബലൂണുകളിലെ പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി കവറുകള്‍, ഐസ്‌ക്രീം പാക്കുകള്‍, അലങ്കാരത്തിനുള്ള പോളിസ്‌റ്റൈറീന്‍ (തെര്‍മോക്കോള്‍), പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍, കട്ട്‌ലറികള്‍ എന്നിവ നിരോധിക്കുന്ന വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.

ഫോര്‍ക്കുകള്‍, സ്പൂണുകള്‍, കത്തികള്‍, സ്‌ട്രോ, ട്രേകള്‍, ക്ഷണ കാര്‍ഡുകള്‍, സിഗരറ്റ് പാക്കറ്റുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കില്‍ പി.വി.സി ബാനറുകള്‍ എന്നിവയും നിരോധിക്കും.
നേരത്തെ, ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങളിൽ ഇത്തരം വസ്തുക്കളുടെ വിതരണം നിർത്താൻ സി.പി.സി.ബി നിർദ്ദേശം നൽകിയിരുന്നു. കൂടാതെ, സി.പി.സി.ബി ഇ-കൊമേഴ്‌സ് കമ്പനികളോടും പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കളുടെ നിർമ്മാതാക്കളോടും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വിൽപ്പനക്കാരും ഉപഭോക്താക്കളും ഉപയോഗിക്കുന്നത് നിർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ചെറിയ പായ്ക്ക് ജ്യൂസുകൾ, ഫിസി ഡ്രിങ്കുകൾ, പാലുൽപ്പന്നങ്ങൾ തുടങ്ങിയ പാനീയങ്ങളിലെ പ്ലാസ്റ്റിക് സ്‌ട്രോകൾ ക്രമേണ ഇല്ലാതാക്കാൻ അനുവദിക്കണമെന്ന് വ്യവസായ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
