
ഗുരുതരാവസ്ഥയിലായിരുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ മകനാണ് ഇക്കാര്യം അറിയിച്ചത്. തന്‍റെ അച്ഛന്‍ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും അപകടനില തരണം ചെയ്തുവെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്നും മകന്‍ പറയുന്നു.

എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. പിന്നീട് ആരോഗ്യനില വഷളാകുകയും വെന്റിലേറ്ററിലേക്ക് മാറ്റേണ്ടിവരികയുമായിരുന്നു.
